കഷ്ടതകൾ മാറ്റി നാഗപ്രീതി നേടാൻ ഉത്തമ സമയം

കന്നിയിലെ ആയില്യം നാഗരാജാവിന്റെ തിരുന്നാളാണ്. മണ്ണാറശാല മഹോത്സവമാണ് തുലാം ആയില്യത്തിന്റെ പ്രാധാന്യം.

author-image
Vishnupriya
New Update
dc

സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ ഏറ്റവും നല്ല ദിവസമാണ് കന്നി മാസത്തിലേയും തുലാത്തിലേയും ആയില്യം നാളുകൾ . കന്നിയിലെ ആയില്യം നാഗരാജാവിന്റെ തിരുന്നാളാണ്.അതിനാൽ നാഗക്ഷേത്രങ്ങളിലെല്ലാം വിശേഷമാണ്. 

മണ്ണാറശാല മഹോത്സവമാണ് തുലാം ആയില്യത്തിന്റെ പ്രാധാന്യം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഈ ദിവസം ദർശനം നടത്തി ആയില്യ പൂജ നടത്തുന്നതും കരിക്കും കമുകിൻ പൂക്കുലയും സമർപ്പിക്കുന്നതും മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുന്നതും നൂറുംപാലും വഴിപാട് നടത്തുന്നതും നാഗ ദോഷങ്ങൾ തീരാൻ ഉത്തമമാണ്. വ്രതമെടുത്ത് ആയില്യ പൂജ നടത്തിയാൽ നിങ്ങളുടെയും സന്തതികളുടെയും കുടുംബത്തിന്റെയും എല്ലാ നാഗദോഷങ്ങളും അവസാനിക്കും.

ആയില്യത്തിന്റെ തലേന്ന് മുതൽ വ്രതം തുടങ്ങണം. സാധാരണ വ്രതനിഷ്ഠകൾ പാലിക്കണം. ആയില്യത്തിന്റെ പിറ്റേന്ന് ശിവ ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. വ്രതമെടുക്കുന്നവർ ഓം നമഃ ശിവായ പഞ്ചാക്ഷര മന്ത്രവും ഓം നമഃ കാമരൂപിണേ നാഗരാജായ മഹാബലായ സ്വാഹാ എന്ന നാഗരാജ മന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ് ഇത്തവണ തുലാമാസ ആയില്യം.

ഭൂമിയുടെ അധിപതി ആയതിനാൽ മനുഷ്യരാശിയുടെ കുലദേവതയായി കരുതിയാണ് നാഗങ്ങളെ ആരാധിക്കുന്നത്. നവഗ്രഹങ്ങളിൽ രാഹു കേതുക്കൾക്കാണ് സർപ്പദൈവങ്ങളുടെ ആധിപത്യം.
ജാതകത്തിൽ എന്തെല്ലാം ഭാഗ്യയോഗങ്ങൾ ഉണ്ടായാലും അതിന്റെ അനുഭവയോഗം തടയുന്ന മുഖ്യഘടകം രാഹുകേതുക്കളുടെ അപ്രീതിയാണ്. മറ്റെന്തെല്ലാം ഉണ്ടെങ്കിലും അനുഭവയോഗമില്ലെങ്കിൽ എന്ത് ഫലം. അനുഭവയോഗം നൽകുന്ന പ്രധാന ഘടകം രാഹുവിന്റെയും കേതുവിന്റെയും അനുഗ്രഹമാണ്. അതുകൊണ്ടാണ് ഒരു വ്യക്തിയുടെ ഗ്രഹനിലയിൽ ഛായാഗ്രഹങ്ങളായ രാഹു കേതുക്കളെ ഏറ്റവും
ഭയത്തോടെ കാണുന്നത്.

നാഗദോഷലക്ഷണങ്ങൾ നിരവധിയുണ്ട്. കടുത്ത സർപ്പദോഷത്താൽ ത്വക്‌രോഗങ്ങൾ, മാനസിക വിഭ്രാന്തികൾ, ഉദരവ്യാധികൾ, നാഡീ തകരാറുകൾ, കട ബാധ്യതകൾ, സന്താനദു:ഖം, ശാരീരിക വൈകല്യം, സന്താനമില്ലായ്മ എന്നിവ സംഭവിക്കാം. ജാതകത്തിലെ 3,11 ഭാവങ്ങളൊഴികെ എവിടെ രാഹുകേതുക്കൾ വന്നാലും സർപ്പദോഷം പറയാം. ഇത് അതത് ഭാവത്തെക്കൊണ്ടുള്ള ഗുണം കുറയ്ക്കും. സാമ്പത്തിക ക്ലേശം, കുടുംബബന്ധങ്ങളിൽ തകർച്ച, മന:സംഘർഷം, വിവാഹതട‌സം, പ്രണയദുരിതം, ദാമ്പത്യ ക്ലേശം, ഭൂമിദോഷം, വ്യവഹാരം, ഇങ്ങനെ ജാതകത്തിലെ ഒരോ ഭാവവുമായി ബന്ധപ്പെട്ട കഷ്ടതകൾ കാരണം വിഷമിക്കാം.

ayillyapooja