ദൃഷ്ടിദോഷം അകറ്റാൻ ശുഭദൃഷ്ടി ഗണപതി രൂപം

പ്രചുര പ്രചാരത്തിലുള്ളത് ഗണപതി ഭഗവാന്റെ 32 ഭാവങ്ങളാണ്. ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷ നേടാനായി അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ ശുഭ ദൃഷ്ടി ഗണപതിയെ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം. 

author-image
Vishnupriya
New Update
shubh
Listen to this article
0.75x 1x 1.5x
00:00 / 00:00

വീടുകൾക്കും സ്ഥാപനങ്ങൾക്കും ദൃഷ്ടിദോഷംതി ഉണ്ടാവാതിരിക്കാൻ പ്രധാന ഹാളിൽ സ്ഥാപിക്കുന്ന ഗണേശരൂപമാണ് ശുഭ ദൃഷ്ടി ഗണപതി. ഗണേശ ഭഗവാന്റെ മൂപ്പത്തിമൂന്നാമത് ഭാവമായാണ് ഇത് കണക്കാക്കുന്നത്. പ്രചുര പ്രചാരത്തിലുള്ളത് ഗണപതി ഭഗവാന്റെ 32 ഭാവങ്ങളാണ്. ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷ നേടാനായി അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ ശുഭ ദൃഷ്ടി ഗണപതിയെ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം. 

വിഷ്ണുവിന്റെ അംശങ്ങളായ ശംഖ്, ചക്രം എന്നിവയും ശിവന്റെ മൂന്ന് നേത്രങ്ങളും പരാശക്തിയുടെ ത്രിശൂലവും സര്‍വ ദേവതകളുടെയും ആയുധങ്ങളും ധരിച്ച് സിംഹം, മൂഷികന്‍‌ എന്നീ വാഹനങ്ങളോട് കൂടി ലക്ഷ്മീ ദേവിയുടെ പ്രതീകമായ താമരപ്പൂവില്‍ ഒരു യോദ്ധാവിനെപ്പോലെ നില്‍ക്കുന്ന ഗണപതി രൂപമാണ് ദൃഷ്ടി ഗണപതി. ഭഗവാന്റെ ശിരസിന് മുകളിൽ നവ നാഗങ്ങളും അഗ്നി നാളവും കാണാൻ സാധിക്കും.

ഈ ശുഭദൃഷ്ടി ഗണപതി രൂപം വീടുകള്‍, വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിൽ എല്ലാ സന്ദർശകരുടെയും കണ്ണിൽ പെടുന്ന തരത്തിൽ വടക്കോട്ട്‌ ദര്‍ശനമായി സ്ഥാപിച്ച് നിത്യവും വണങ്ങുന്നത് എല്ലാ ദൃഷ്ടി ദോഷങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നു. പൂജാമുറിയിലും ഈ ഗണപതി രൂപം സ്ഥാപിക്കാം. ഭവനത്തിന്റെയും സ്ഥാപനത്തിന്റെയും വാസ്തു ദോഷങ്ങൾ പരിഹരിക്കുന്നതിനും ശുഭ ദൃഷ്ടിഗണപതി സഹായിക്കും. 

ശുഭദൃഷ്ടി ഗണപതി മൂല മന്ത്രം

ഓം ഹ്രീം ശ്രീം ക്ലീം
ഗ്ലൗം ഗും ഗണപതയേ
വാരണ മുഖേ സർവാരിഷ്ടാൻ
വാരയ വാരയ ഓം സ്വാഹ:

shubh dhrishti ganesha