തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ മീന ഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള ഗരു ഡൻ തൂക്കം ബുധനാഴ്ച നടക്കും.ഇരുന്നൂറ്റിയൊന്ന് തൂക്കങ്ങൾ ആണ് ശാർക്കര ദേവീക്ഷേത്രത്തിൽ നടക്കുക.രാവിലെ 8 മുതലാണ് തൂക്കം ആരംഭിക്കുന്നത്.
8 മണിയോടെ 25 പേരടങ്ങുന്ന ആദ്യ നേർച്ചത്തൂക്ക സംഘം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തും.ശേഷം മുഖ്യ പൂജാരിയിൽ നിന്ന് തീർഥം വാങ്ങി പണ്ടാരത്തുക്കം തൂക്കവില്ലിലേറും. പടയണി വേഷം ധരിച്ചാണ് നേർച്ചത്തുക്കക്കാർ വില്ലിലേറുന്നത്.
ഉത്സവത്തോട് അനുബന്ധിച്ച് വിവിധ കരക്കാരുടെ ഉരുൾ ഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ട് ആരംഭിക്കും.29 കരകളിൽ നിന്നുള്ള ഇരുൾ വഴിപാടുകളാണ് ബുധനാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ ഒത്തുച്ചേരുക. ശാർക്കര നായർ കരയോഗം വക ഉരുളാണ് ക്ഷേത്രത്തിൽ ആദ്യമെത്തുന്നത്.
തുടർന്ന് പുതുക്കരി, നാട്ടുവാരം, വലിയകട, പണ്ടകശാല, എരുമക്കാവ്, പടനിലം,കൂന്തള്ളൂർ,അഴൂർ ആറ്റിങ്ങൾ, കിഴുവിലം, തെക്കുഭാഗം. മഞ്ചാടിമൂട്, ശ്യാമളമളത്തോപ്പ്, ചുമടുതാങ്ങി, കോരാണി, മുട്ടപ്പലം കുറക്കട, പുരവൂർ, പാവൂർക്കോണം, വൈദ്യൻമുക്ക് കട തുടങ്ങിയ ഇടങ്ങളിൽ നിന്നുമുള്ള ഇരുൾ വഴിപാടുകൾ ക്ഷേത്രത്തിൽ എത്തിച്ചേരും.