അഭീഷ്ട സിദ്ധിക്ക് സുബ്രഹ്മണ്യസ്വാമിക്ക് ഒറ്റ നാരങ്ങാ വഴിപാട്

മുരുകന് ഏറ്റവും പ്രാധാന്യമുള്ള ദിവസമായ ചൊവ്വാഴ്ചയാണ് വഴിപാട് നടത്തുന്നത്. സന്താനഭാഗ്യം, മംഗല്യസിദ്ധി, ഉദ്ദിഷ്ഠ കാര്യസിദ്ധി, പഠനമികവ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ഫലങ്ങൾ.

author-image
Vishnupriya
New Update
subramania
Listen to this article
0.75x 1x 1.5x
00:00 / 00:00

വളരെ വേഗം ആഗ്രഹ സാഫല്യത്തിനായി സുബ്രഹ്മണ്യസ്വാമിക്ക് സമർപ്പിക്കുന്ന സുപ്രധാനമായ നേർച്ചകളിലൊന്നാണ് ഒറ്റ നാരങ്ങാ വഴിപാട്. മുരുകന് ഏറ്റവും പ്രാധാന്യമുള്ള ദിവസമായ ചൊവ്വാഴ്ചയാണ് വഴിപാട് നടത്തുന്നത്. സന്താനഭാഗ്യം, മംഗല്യസിദ്ധി, ഉദ്ദിഷ്ഠ കാര്യസിദ്ധി, പഠനമികവ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ഫലങ്ങൾ. ജ്യോതിഷപ്രകാരം ചൊവ്വയുടെ ദേവതയായതിനാലാണ് സുബ്രഹ്മണ്യന് ചൊവ്വാഴ്ചകളിൽ ഒറ്റ നാരങ്ങാ വഴിപാട് നടത്തുന്നത്. ആറ് ചൊവ്വാഴ്ചകളിൽ മുടങ്ങാതെ ഇത് നടത്തിയാൽ അഭീഷ്ടസിദ്ധി ഉറപ്പാണ്.

വാഴയിലയിൽ ഒരു നാരങ്ങയും ഒരു നാണയവും വെളുത്ത പുഷ്പവും വച്ച് ഭക്തിപൂർവം പ്രാർത്ഥനയോടെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തണം. ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം ശ്രീകോവിലിന് ആറ് തവണ പ്രദക്ഷിണം ചെയ്ത് ഇത് നടയിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. വഴിപാട് തുടങ്ങുന്ന ആദ്യത്തെ ചൊവ്വാഴ്ച വിഘ്‌നനിവാരണനായ ഗണപതി ഭഗവാനും ഇതേ രീതിയിൽ വഴിപാട് സമർപ്പിക്കണം. അടുത്ത അഞ്ച് ചൊവ്വാഴ്ചകളിൽ ഈ സമർപ്പണം സുബ്രഹ്മണ്യ സ്വാമിക്ക് മാത്രം മതി. ആറാം തവണ ഭഗവാന് നാരങ്ങാ മാല കൂടി സമർപ്പിക്കണം. തികഞ്ഞ ഭക്തിയോടെ ഈ വഴിപാട് നടത്തുന്നവരുടെ ആഗ്രഹം തീർച്ചയായും സഫലമാകും.

ശിവന്റെയും ശക്തിയുടെയും പുത്രനായ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപദുരിതങ്ങളും നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. മന:ശുദ്ധിക്കും തടസ്സങ്ങള്‍ നീങ്ങുന്നതിനും, ഭാഗ്യം തെളിയുന്നതിനും ശ്രീമുരുകനെ ഭജിക്കുന്നത് ഫലപ്രദമാണ്. നിത്യജീവിതത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം എന്നിവയ്ക്കെല്ലാം സുബ്രഹ്മണ്യ ആരാധന ഉത്തമമായ പരിഹാരമാണ്. രോഗദുരിതശാന്തിക്കും, ഇഷ്ടകാര്യ വിജയത്തിനും ക്ഷിപ്രഫലപ്രദം. ഇതിനെല്ലാമായി ഭക്തർ ഒറ്റ നാരങ്ങാ വഴിപാടിന് പുറമെ സുബ്രഹ്മണ്യസ്വാമിക്ക് വിവിധ വഴിപാടുകൾ നടത്താറുണ്ട്.

subramanya swami