ഈ നക്ഷത്രക്കാർ കറുത്ത ചരട് ധരിയ്ക്കരുത്; പകരം ചെയ്യേണ്ടത് ഇത്

ഈ നാളുകാർ ഇത്തരം ചരട് ധരിച്ചാൽ ദോഷഫലമാണ് പറയുന്നത്. ഇതുപോലെ ചിലർക്ക് കറുത്ത ചരട് ധരിയ്ക്കുന്നത് നല്ലതാണ്. ഈ നാളുകാർ ഒരു പ്രധാന രാശിയിൽ പെടുന്നവർ കൂടിയാകുമെന്നതാണ് വാസ്തവം.

author-image
Greeshma Rakesh
New Update
people in these two zodiac signs should not wear black thread

people in these two zodiac signs should not wear black thread

കറുത്ത ചരട് ധരിക്കുന്നവർ പല ആളുകളും നമ്മൾക്കിടയിൽ ഉണ്ട്. കയ്യിൽ, കാലിൽ, കഴുത്തിൽ, അരയിൽ, കൈമുട്ടിന് മുകളിൽ എല്ലാം ഇതിന് സ്ഥാനമായി വരുന്നു.  പല ഉദ്ദേശ്യത്താലാണ് ഇവർ ഇത് ധരിയ്ക്കുന്നത്. ചിലർ കണ്ണുകിട്ടാതിരിയ്ക്കാൻ വേണ്ടി ധരിയ്ക്കുന്നു, ചിലർ ചില ജ്യോതിഷപണ്ഡിതരുടെ അഭിപ്രായപ്രകാരമായിരിയ്ക്കും ഇതു ചെയ്യുന്നത്. ചിലർ അലങ്കാരത്തിനായി, അതായത് ഒരു സ്റ്റൈലിനായി ധരിയ്ക്കുന്നവരുമുണ്ട്.‌ എന്നാൽ ചില നാളുകാർ ഇത് ധരിയ്ക്കുന്നത് അത്ര നല്ലതല്ലെന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്.

ഈ നാളുകാർ ഇത്തരം ചരട് ധരിച്ചാൽ ദോഷഫലമാണ് പറയുന്നത്. ഇതുപോലെ ചിലർക്ക് കറുത്ത ചരട് ധരിയ്ക്കുന്നത് നല്ലതാണ്. ഈ നാളുകാർ ഒരു പ്രധാന രാശിയിൽ പെടുന്നവർ കൂടിയാകുമെന്നതാണ് വാസ്തവം. കറുത്ത ചരട് ധരിയ്ക്കാൻ പാടില്ലെന്നുള്ളവർ ഇത് ധരിയ്ക്കുന്നത് ദോഷം വരുത്തും. ഇവർക്ക് പകരം ധരിയ്ക്കാൻ പറ്റുന്ന ചരടുമുണ്ട്. ഇതെക്കുറിച്ച് കൂടുതലറിയാം.

ഇത്തരത്തിൽ ഒന്നാണ് മേടം രാശി. മേടം രാശിയിൽ പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാർത്തിക ആദ്യകാൽപാദം എന്നിവർ ഈ ചരട് ധരിയ്ക്കരുതാത്തവരാണ്. ഇവർക്ക് കറുത്ത ചരട് ദോഷമാണ് വരുത്തുക. ജീവിതത്തിൽ നിന്നും ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ലെന്ന ഫലമാണ് കറുത്ത ചരട് ഇവർ ധരിച്ചാലുണ്ടാകുക. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയുടെ നിറം ചുവപ്പാണ്. ചുവപ്പിന്റെ വിപരീതഫലമാണ് കറുപ്പ്. ഇതിനാൽ കറുപ്പ് ധരിയ്ക്കുന്നത് വിപരീതഫലമാണ് ഉണ്ടാകുന്നത്.

ഇവർക്ക് ചൊവ്വാപ്രീതി ലഭിയ്ക്കില്ല. ഇവർക്ക് ദാരിദ്ര്യവും ദുഖവും നാശവുമുണ്ടാകും. കറുപ്പിന് പകരം ചുവന്ന ചരട് ദേവീക്ഷേത്രത്തിൽ പൂജിച്ച് പൗർണമി ദിനത്തിൽ അണിയുന്നത് ഏറെ നല്ലതാണ്. ഇത് 2, 4, 6, എട്ട് എന്നിങ്ങനെ കണക്കിലെ കെട്ടുകളിട്ട് ധരിയ്ക്കുകയും വേണം.വൃശ്ചികം രാശിയിൽ വിശാഖം അവസാനത്തെ കാൽഭാഗം, അനിഴം, തൃക്കേട്ട നാളുകാർക്കും കറുത്ത ചരട് അണിയുന്നത് ദോഷം വരുത്തുന്നു.

അതേസമയം കുംഭം രാശിയിൽ വരുന്നത് അവിട്ടം അരഭാഗം, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാൽ ഭാഗം വരുന്ന നക്ഷത്രക്കാർക്ക് കറുത്ത ചരട് ധരിയ്ക്കുന്നത് നല്ലതാണ്. തുലാം രാശിയിൽ വരുന്ന ചിത്തിര, ചോതി, വിശാഖം നാളുകാർക്കും കറുത്ത ചരട് നല്ലതാണ്. ഇവർക്ക് കറുത്ത ചരട് ശിവക്ഷേത്രത്തിൽ പൂജിച്ച് വാങ്ങി ധരിയ്ക്കുന്നത് ഗുണം നൽകും. ഇത് മൂന്നാംപിറ നാളിൽ ചെയ്താൽ ഏറെ നല്ലതാണ്. അതായത് കറുത്ത വാവ് കഴിഞ്ഞു വരുന്ന മൂന്നാമത്തെ രാവാണ്. ആ ദിവസം ഇത്തരത്തിൽ പൂജിച്ച് വാങ്ങി അണിയുന്നത് മുകളിൽ പറഞ്ഞ രാശിക്കാർക്ക് നല്ലതാണ്.

ഇത്തരം ചരടുകൾ എപ്പോഴും ക്ഷേത്രങ്ങളിൽ പൂജിച്ച് അണിയുന്നതാണ് കൂടുതൽ നല്ലത്. ഇതിനാൽ ചുവന്ന ചരട് ദേവീക്ഷേത്രങ്ങളിലും കറുത്ത ചരട് ശിവക്ഷേത്രത്തിലും പൂജിച്ച് വാങ്ങുന്നത് നല്ലതാണ്. മറ്റ് രാശിക്കാർക്ക് കറുത്ത ചരട് ധരിയ്ക്കുന്നത് ദോഷം ചെയ്യില്ലെന്നും പറയാം. അതായത് മുകളിൽ കറുത്തത് ധരിയ്ക്കരുതെന്ന് പറഞ്ഞവർ പകരം ചുവപ്പ് ധരിയ്ക്കുക. കറുത്തത് ധരിയ്ക്കുന്നത് ഉത്തമമായവർക്കും മറ്റ് രാശിക്കാർക്കും കറുത്ത ചരട് ധരിയ്ക്കാം ഏത് രാശിക്കാരെങ്കിലും ഏത് നിറത്തിലെ ചരടെങ്കിലും പൂജിച്ച് മാത്രം ധരിയ്ക്കാം.

 

astrology astrology updates