മംഗല്യഭാഗ്യത്തിനും ദാമ്പത്യ ഭദ്രതയ്ക്കും 12 തിങ്കളാഴ്ച വ്രതം

മംഗല്യഭാഗ്യത്തിനുള്ള തടസം മാറി വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഭദ്രതയ്ക്കും ദാമ്പത്യത്തിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനും  തിങ്കളാഴ്ച വ്രതം സഹായിക്കും.

author-image
Vishnupriya
New Update
ma
Listen to this article
0.75x 1x 1.5x
00:00 / 00:00

ഉമാ മഹേശ്വര പ്രീതി ലഭിക്കാൻ ഏറ്റവും നല്ല അനുഷ്ഠാനമാണ് തിങ്കളാഴ്ച വ്രതം. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും എന്നാണ് വിശ്വാസം. മംഗല്യഭാഗ്യത്തിനുള്ള തടസം മാറി വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഭദ്രതയ്ക്കും ദാമ്പത്യത്തിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനും  തിങ്കളാഴ്ച വ്രതം സഹായിക്കും.

ഇതിൽ ഏറെ പ്രധാനം മന:ശുദ്ധിയാണ്. മന‌സിനെയും വികാരങ്ങളെയും അടക്കി നിറുത്തി ഏകാഗ്രമായി ഭഗവാനെ പൂജിക്കണം. തിങ്കളാഴ്ച വ്രതമെടുക്കുന്നവർ ബ്രഹ്മചര്യം പാലിക്കണം. ശാരീരിക ബന്ധം മാത്രമല്ല വിഷയ ചിന്തകളും സംസാരവും വരെ ഒഴിവാക്കണം. വെറുതെ ഉപവസിച്ചത് കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. സദ്ചിന്തയും ശ്രദ്ധയും പരമാവധി പ്രാര്‍ത്ഥനയും വേണം. മന്ത്രങ്ങളും സ്‌തോത്രങ്ങളും തെറ്റുകൂടാതെ ചൊല്ലാൻ ശ്രദ്ധിക്കണം.

അതിരാവിലെ കുളിച്ച് വെളുത്തവസ്ത്രം ധരിച്ച് ഭസ്മം ധരിച്ച് ഓം നമ:ശിവായ എന്ന മന്ത്രം ജപിച്ച് സ്വന്തം കഴിവിനൊത്ത വിധം ശിവഭജനം ചെയ്യുക. ജലപാനം ഒഴിവാക്കി പൂർണ്ണ ഉപവാസം സ്വീകരിച്ചാൽ
വ്രതം പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കും. ആരോഗ്യപരമായി അതിന് സാധിക്കാത്തവര്‍ ഒരിക്കലൂണായി വ്രതമെടുക്കണം. ശിവപുരാണ പാരായണം, ശിവസഹസ്രനാമജപം എന്നിവ നല്ലതാണ്. ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച 3 നേരവും പൂജയിൽ പങ്കടുക്കുന്നത് നന്നായിരിക്കും. ജലധാര, ഭസ്മാഭിഷേകം, കൂവളത്തിലകൊണ്ട് അര്‍ച്ചന എന്നിവ വഴിപാടായി നടത്തണം. യോഗ്യരായ സജ്ജനങ്ങള്‍ക്ക് ദക്ഷിണ നൽകി തീര്‍ത്ഥം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം.

monday fasting