ധനവരവിനേക്കാൾ ചെലവ് കൂടുന്നു; ഈ പ്രശ്‌നം ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ...

പലപ്പോഴും വാസ്തുദോഷങ്ങളാണ് ഇത്തരത്തിലെ പല പ്രശ്‌നങ്ങൾക്കും വീട്ടിലെ നെഗറ്റീവ് ഊർജത്തിനുമെല്ലാം ഇടയാക്കുന്നത്.ഇത് പലതും നാം വീട് നിർമിയ്ക്കുമ്പോഴും മറ്റും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളാണ്.

author-image
Greeshma Rakesh
New Update
major vastu tips for attract money at home

major vastu tips for attract money at home

ധാരാളം പണം വീട്ടിൽ വന്നാലും അത് കയ്യിൽ നിൽക്കുന്നില്ലെന്ന പകരം നഷ്ടപ്പെടുന്നു എന്ന പരാതിയുള്ളവർ നിരവധിയാണ്.വരവിനേക്കാൾ ചെലവ് കൂടുകയും അതുവഴി കടബാധ്യത വരെ ഉണ്ടാകുകയും ചെയ്യുന്നു. വാസ്തുപ്രകാരം ഈ പ്രശ്‌നം ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യമുണ്ട്. ഇത് പലതും നാം വീട് നിർമിയ്ക്കുമ്പോഴും മറ്റും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളാണ്. പലപ്പോഴും വാസ്തുദോഷങ്ങളാണ് ഇത്തരത്തിലെ പല പ്രശ്‌നങ്ങൾക്കും വീട്ടിലെ നെഗറ്റീവ് ഊർജത്തിനുമെല്ലാം ഇടയാക്കുന്നത്.

അലമാര

ഇതിന് പണം കന്നിമൂലയിൽ പണം സൂക്ഷിയ്ക്കാനുള്ള ഒരിടം, അലമാരയുണ്ടാക്കണം. ഇത് നോർത്തിലേയ്ക്ക് തുറക്കണം. ഇവിടെ പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും സൂക്ഷിയ്ക്കുന്നത് ഗുണം നൽകും. ധാരാളം പണം വച്ചില്ലെങ്കിലും അൽപം പണം വയ്ക്കാം.

കന്നിമൂല

കന്നമൂല എന്നത് കുബേരമൂല എന്നും പറയാം. കുബേരനാണ് ധനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ദേവൻ. ഇതിനാൽ തന്നെ ഈ ഭാഗത്ത് പണം സൂക്ഷിയ്ക്കുന്നത് നല്ലതാണ്. കയ്യിലെ പണം മുഴുവൻ സൂക്ഷിച്ചില്ലെങ്കിലും അൽപം ഈ ഭാഗത്ത് വരും വിധത്തിൽ വയ്ക്കാം.

വീട് പണിയുമ്പോൾ

വീടിന്റെ രണ്ടാം നിലയിൽ വാസ്തു നോക്കേണ്ടതുണ്ടോയെന്ന ചോദ്യം പലർക്കുമുണ്ടാകാം. വീട് പണിയുമ്പോൾ കന്നിമൂല ഭാഗത്ത് മുറി പണിയണം. ഇവിടെ ഓപ്പൺ ടെറസോ തുറന്നിട്ട സ്ഥലമോ ആകരുത്. ഇങ്ങനെ ചെയ്യുന്നത് വാസ്തു പ്രകാരം ദോഷം വരുത്തുന്നു. ധനച്ചിലവിന് ഇത് കാരണമാകുന്നു. താഴെയാണെങ്കിലും കന്നിമൂല ഒഴിഞ്ഞ് കിടക്കരുത്. അത് സിറ്റൗട്ടോ മറ്റോ ആക്കരുത്. ഇത് പൊസറ്റീവ് ഊർജം നഷ്ടപ്പെടാനും കാരണമാകുന്നു.

പൂജാമുറി

വാസ്തുപ്രകാരം പൂജാമുറി ക്ഷേത്രം പോലെയാകേണ്ടതില്ല. ദേവാലയം മനുഷ്യാലയത്തിൽ വേണ്ടതില്ലെന്ന് വാസ്തു പറയുന്നു. പൂജാമുറി വീട്ടിനകത്ത് എല്ലായിടത്തുനിന്നും ദർശനം കിട്ടുന്ന വിധത്തിലാകുന്നത് നല്ലതാണ്. വടക്കുകിഴക്കേ ഭാഗത്ത് പൂജാമുറി നല്ലതാണ്. പൂജാമുറി വാസ്തുപ്രകാരം നോക്കി പണിയുന്നത് നല്ലതാണ്.

രണ്ടുനില വീടെങ്കിൽ

ഇത് രണ്ടുനിലയുള്ള വീടാണെങ്കിൽ രണ്ടാം നിലയിൽ വയ്ക്കുന്നത് കൊണ്ട് ദോഷവുമില്ല. വടക്കുഭാഗത്തും കിഴക്ക്ഭാഗത്തും തുറന്നിടുന്ന രീതി നല്ലതാണ്. ഇവിടെ മുറികൾ പണിയാതെ തുറന്ന സ്ഥലമായിട്ട് ഇടാം. ഇത് തുറന്ന് കിടക്കുന്ന രീതിയെങ്കിൽ കൂടുതൽ നല്ലതാണ്. തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും കഴിവതും തുറന്ന ഭാഗങ്ങളോ വാതിലുകളോ കഴിവതും അരുത്.

 

astrology vastu Astrological Uses VASTU TIPS