സ്ഥിരമായി മഹാഗണപതി മന്ത്രം ജപിക്കുന്നതിലൂടെ അത്ഭുതകരമായ ആകർഷണ ശക്തി ലഭിക്കും. ഇവരെ ബഹുമാനിക്കണം എന്ന ചിന്ത മറ്റുള്ളവർക്ക് ഉണ്ടാകും. സർവ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമവും ഏറ്റവും ഫലപ്രദവുമായ മന്ത്രം ഇതാണെന്ന് ആചാര്യന്മാർ പറയുന്നു. സൗമ്യമായ പെരുമാറ്റം, ധനലാഭം, വശ്യശക്തി, ഉന്നത വിദ്യാഭ്യാസം, മികച്ച തൊഴിൽ ജോലിയിൽ ഉയർച്ച എന്നിവയെല്ലാം ഈ മന്ത്രജപത്തിന്റെ മറ്റ് ഫലസിദ്ധികളാണ്.
അത്ഭുത ശക്തിയുള്ള മഹാഗണപതി മന്ത്രം നിത്യേന 108 പ്രാവശ്യം ജപിച്ചാല്‍ ഫലം ഉറപ്പാണ്. എന്നും പുലർച്ചെ സൂര്യോദയത്തിന് മുമ്പാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഉദയത്തിനു മുൻപ് കുളിച്ച് ശുദ്ധമായി നിലവിളക്ക് തെളിച്ച് ആദ്യം ഗണപതി ധ്യാനം ഒരു പ്രാവശ്യം ജപിക്കുക. തുടര്‍ന്ന്‍ 108 തവണ ഭഗവാന്റെ മൂലമന്ത്രം ജപിക്കുക. അതിന് ശേഷമാണ് മഹാഗണപതി മന്ത്രം 108 തവണ ജപിക്കേണ്ടത്.
ഗണപതി ധ്യാനം
ഓം ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോധരം വിശാലാക്ഷം
വന്ദേഹം ഗണനായകം
മൂലമന്ത്രം
ഓം ഗം ഗണപതയെ നമഃ
മഹാഗണപതി മന്ത്രം
ഓം ശ്രീം ക്ലീം ഗ്ലൗം ഗം ഗണപതയെ
വരവരദ സര്‍വ്വ ജനം മേ വശമാനായ സ്വാഹഃ
ഗണേശാഷ്‌ടോത്തരം, ഗണേശ സഹസ്രനാമം ഇവ ജപിക്കുന്നതും ഗണേശ പ്രീതിക്ക് നല്ലതാണ്. ഗണപതി പൂജ ജീവിതത്തിലെ എല്ലാത്തരം ദുഃഖ ദുരിതങ്ങളും ഇല്ലാതാക്കാൻ ഫലപ്രദമാണ്. ബുദ്ധിയുടെയും ശക്തിയുടെയും ദേവനായ ഗണപതി ഭഗവാന് വിശേഷപ്പെട്ട ദിവസങ്ങളായ വെള്ളിയാഴ്ച, അത്തം നക്ഷത്രം, ചതുർത്ഥി ദിവങ്ങളിൽ ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ കഴിപ്പിച്ചാൽ എല്ലാ ദോഷങ്ങളും ഹനിക്കപ്പെടും.