ശ്രദ്ധയോടെ നെയ്‌വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്നതും ക്ഷേത്രങ്ങളിൽ നെയ്പായസം, നെയ്യഭിഷേകം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും അതിവേഗം അഭിഷ്ടസിദ്ധി ലഭിക്കുന്നതിന് ഉത്തമമാണ്. നിത്യവും നെയ് വിളക്ക്തെളിയിച്ചു പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും ഭാഗ്യവും സുഖസമൃദ്ധിയും കൈവരും എന്നാണ് വിശ്വാസം .
നെയ്യഭിഷേകങ്ങളിൽ പ്രസിദ്ധം ശബരിമല അയ്യപ്പന് നടത്തുന്ന നെയ്യഭിഷേകമാണ്. അതുപോലെ തന്നെ പ്രധാനമാണ് ശിവ ഭഗവാന് ചില വിശേഷ ദിവസങ്ങളിൽ നടത്തുന്ന ഘൃതധാര.നെയ്, പാൽ, കദളിപ്പഴം, ശർക്കര, പഞ്ചസാര ഇവ ദേവീദേവന്മാരുടെ ഇഷ്ട വിഭവങ്ങളാണ്. നെയ്‌വിളക്ക്, നെയ്‌ചേർത്ത വിഭവങ്ങൾ, അപ്പം, അരവണ എന്നിവയും പ്രധാനമാണ്. ഗണപതിഹോമം, ശർക്കരപായസം ഉണ്ണിയപ്പം മുതലായവയിലെല്ലാം നെയ്യുടെ ചേരുവയുണ്ട്. കൂടുതൽ നെയ് ചേർത്ത വിഭവങ്ങൾ കൂടുതൽ സ്വാദിഷ്ടവും ഗുണപ്രദവുമാണ്. ചില പ്രത്യേക രോഗങ്ങൾക്ക് പരിഹാരമായും വിദ്യാർത്ഥികൾക്ക് ബുദ്ധി ശക്തി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും സാരസ്വത ഘൃതം ജപിച്ചു സേവിക്കാറുണ്ട്.
ക്ഷേത്രത്തിൽ മാത്രമല്ല വീടുകളിലും എല്ലാ ദിവസവും നെയ് വിളക്കു തെളിച്ചു
പ്രാർത്ഥിക്കുന്നത് നല്ലതാണ്. അതിന് കഴിയുന്നില്ലെങ്കിൽ പിറന്നാൾ പോലുള്ള വിശേഷപ്പെട്ട അവസരങ്ങളിൽ എങ്കിലും നെയ്‌വിളക്ക് തെളിച്ചു പ്രാർത്ഥിക്കണം. എല്ലാ പക്കപ്പിറന്നാൾ തോറും ക്ഷേത്രത്തിൽ നെയ് വിളക്ക് സമർപ്പിക്കുന്നത് നല്ലതാണ്. അവരവരുടെ ദശാകാലത്ത് ആ ദശയുടെ ദിവസങ്ങൾ തോറും വഴിപാടായി നെയ് വിളക്ക് വയ്ക്കുന്നത് ദോഷശമനത്തിന് നല്ലതാണ്.
ശിവരാത്രി, പ്രദോഷം, ഏകാദശി, വിവാഹവാർഷികം തുടങ്ങി എല്ലാ വിശേഷദിവസങ്ങളിലും വീട് പാലുകാച്ച് പുതുതായി വാഹനം വാങ്ങുക, ആദ്യമായി ജോലിയിൽ പ്രവേശിക്കുക, പരീക്ഷ, ടെസ്റ്റുകൾ ഇന്റർവ്യൂകൾ ഇത്യാദി ദിനങ്ങളിലും അടുത്തുള്ള ക്ഷേത്രങ്ങളിൽ നെയ്‌വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കും.