ദേവന്മാരിൽ പ്രഥമനായ സകല വിഘ്‌നങ്ങളും മാറി സർവ്വ ഐശ്വര്യവും ലഭിക്കാനായി ഗണപതി ഭഗവാനെ ഉപവസിക്കണം. ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന ഗജാനനെ എപ്പോഴും ഓം ഗം ഗണപതയേ നമഃ എന്ന മൂലമന്ത്രം ചൊല്ലി നമിച്ചാൽ ജീവിതത്തിൽ അനുഭവിക്കുന്ന സകല ദുഖങ്ങളും തടസങ്ങളും
അനുക്രമമായി കുറഞ്ഞു കുറഞ്ഞ് വന്ന് ഇല്ലാതാകുന്ന അത്ഭുതകരമായ ഫലം പ്രാപ്തമാകും.
പ്രത്യേക കാര്യസിദ്ധിക്ക് ഭഗവാനെ ആരാധിക്കാൻ ഒട്ടേറെ ഉപാസനാ രീതികളുണ്ട്. അതിലൊന്നാണ് മഹാഗണപതി മന്ത്രം ജപം. ഭക്തിയോടെയും , ശുദ്ധിയോടെയും ഈ മന്ത്രം ജപിച്ചാൽ മനസ്സിന്റെ പിരിമുറുക്കവും ക്ഷോഭവും പെട്ടെന്നുണ്ടാകുന്ന ദേഷ്യവും മാറി മനഃശാന്തി ലഭിക്കും. സർവ്വ ഐശ്വര്യങ്ങളും നൽകുന്ന മഹാഗണപതി മന്ത്രം നിത്യേന 108 തവണ വീതം രാവിലെയും വൈകുന്നേരവും ജപിക്കുന്നവർക്ക് അത്ഭുതകരമായ വശ്യശക്തിയും പ്രാപ്തമാകും. അവരോട് മറ്റുള്ളവർക്കുള്ള ആദരവ് വർധിക്കുമെന്നതിലും സംശയമില്ല.
സ്വഭാവ വൈകല്യ ദോഷങ്ങൾ മാറുന്നതിന് ഈ മന്ത്രം കൊണ്ട് പുഷ്പാഞ്ജലി, ഹോമം എന്നിവ നടത്തുന്നത് വളരെ ഉത്തമമാണ്. ഈ മന്ത്ര ജപത്തിലൂടെ സർവ സിദ്ധികളും ലഭിക്കുമെന്നതാണ് മറ്റൊരു ഫലം. ഗണപതി മന്ത്രങ്ങളില്‍ ഏറ്റവും ഫലപ്രദമായ മന്ത്രമാണിത്. നിഷ്ഠയോടെയുള്ള ജപം 21 ദിവസം ആകുമ്പോൾ ഫലം കണ്ടു തുടങ്ങും.
മഹാഗണപതി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം മഹാഗണപതയേ
വരവരദ സർവ്വജനം മേ വശമാനയ സ്വാഹാ