തൂണിലും തുരുമ്പിലും വരെ നിറഞ്ഞു നില്‍ക്കുന്ന ഭഗവാനാണ് മഹാവിഷ്ണു. എല്ലാം അറിയുന്നവന്‍ എന്നാണ് മഹാവിഷ്ണു എന്ന പദത്തിന്റെ അര്‍ത്ഥം. എല്ലാത്തിനും കാരണഭൂതനായ ദൈവം. അതിനാല്‍, ആദി എന്നും മഹാവിഷ്ണുവിനെ വിളിക്കുന്നു.
സകല ചരാചരങ്ങളെയും പരിപാലിക്കുന്ന ഭഗവാനാണ് മഹാവിഷ്ണു. എന്ത് കാര്യത്തിനും ആശ്രയിക്കാവുന്ന ദേവനായതിനാലാണ് മഹാവിഷ്ണു നാരായണനാകുന്നത്.
ഭഗവാന്റെ കൈയ്യിലെ സുദര്‍ശനം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ഭഗവാനെ ആശ്രയിച്ചാല്‍ എന്തു കാര്യവും സാധിക്കും. മാത്രമല്ല, എല്ലാ ഐശ്വര്യവും ലഭിക്കും. അതിന് വിഷ്ണു ഗായത്രി മന്ത്രം ഉത്തമമാണ്. തികഞ്ഞ ഭക്തിയോടെയും ശുദ്ധിയോടെയും വിഷ്ണുഭഗവാനെ സ്മരിച്ച് എന്നും രാവിലെ 108 തവണ ജപിക്കുക.
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹേ
തന്നോ വിഷ്ണു: പ്രചോദയാത്