ശനിദോഷമുള്ള ഈ നക്ഷത്രക്കാർക്ക് ഈ ശാസ്താ മന്ത്രം ഏറെ ഗുണകരം

നീരാജനം, എള്ളുപായസം, അപ്പം, പാനകം, നെയ്യഭിഷേകം, ശാസ്തൃ സൂക്ത പുഷ്പാഞ്ജലി, ഭസ്മാഭിഷേകം എന്നിവയാണ് ശാസ്താ പ്രീതികരമായ പ്രധാന വഴിപാടുകൾ. 

author-image
Vishnupriya
Updated On
New Update
ayyappan
Listen to this article
0.75x 1x 1.5x
00:00 / 00:00

ശനിദോഷ പരിഹാരത്തിന് എപ്പോഴും ഗുണകരമായി ഭവിക്കുന്ന ശാസ്താവിനെ സ്തുതിക്കുന്നത് ഉത്തമമാണ് . ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. കണ്ടക ശനി, അഷ്ടമശനി, ഏഴര ശനി, ജാതകവശാലുള്ള ശനിദോഷങ്ങൾ തുടങ്ങി എല്ലാ ശനിപ്പിഴകൾക്കും ശാസ്താവിനെ വണങ്ങുന്നതും ഉത്തമ പരിഹാരമാണ്.

ജന്മ നക്ഷത്രദിവസം ശാസ്താ ക്ഷേത്രത്തിൽ നെയ്‌വിളക്ക് തെളിക്കുന്നത് ശനി ദോഷപരിഹാരത്തിന് നല്ലതാണ്. ശനിയാഴ്ച ദിവസങ്ങളിൽ ഉപവസിച്ച് ശാസ്താ / അയ്യപ്പ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ ചെയ്യണം. നീരാജനം, എള്ളുപായസം, അപ്പം, പാനകം, നെയ്യഭിഷേകം, ശാസ്തൃ സൂക്ത പുഷ്പാഞ്ജലി, ഭസ്മാഭിഷേകം എന്നിവയാണ് ശാസ്താ പ്രീതികരമായ പ്രധാന വഴിപാടുകൾ. 

നാളീകേരം ഉടച്ച് ആ മുറികളിൽ അല്പം എള്ളെണ്ണ ഒഴിച്ച് എള്ളുകിഴി കെട്ടി ദീപം കത്തിക്കുന്നതാണ് നീരാജനം. ഇത് ക്ഷേത്രത്തിൽ മാത്രമല്ല വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനു മുന്നിലും തെളിക്കാം. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രജാതരും ഇടവം, മിഥുനം (കാർത്തിക അവസാനമുക്കാൽ, രോഹിണി, മകയിരം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ), തുലാം ( ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ ) രാശികളിൽ ജനിച്ചവരും പതിവായി ശാസ്താവിനെ ഉപാസിച്ചാൽ ഭാഗ്യം തെളിയും. ഈ നാളുകാരുടെ ദുരിത ദുഃഖങ്ങൾ മാറി ശാന്തി ലഭിക്കും. 

ഓം മണികണ്ഠായ
മഹിഷീമര്‍ദ്ദനനായ
മന്ത്രതന്ത്രരൂപായ
മഹാശക്തായ സര്‍വ്വാമയ
വിനാശനായ നമോ നമ:

മുടങ്ങാതെ കുളിച്ച് ശുദ്ധനായി ശാസ്താവിനെ മനസിൽ ധ്യാനിച്ച് ഈ മന്ത്രം 41 പ്രാവശ്യം ജപിക്കുന്നതും നല്ലതാണ്.

swami ayyappan