സന്താനഭാഗ്യത്തിന് ആശ്രയിക്കാവുന്ന ദേവതയാണ് സര്‍പ്പദേവത. നാഗദേവതകളെ ശ്രദ്ധയോടെയും ഭക്തിയോടെയും പ്രാര്‍ത്ഥിക്കുകയും യഥാവിധി പൂജ ചെയ്ത് സംതൃപ്തരാക്കുകയും ചെയ്താല്‍ സന്താനഭാഗ്യം ലഭിക്കും എന്ന കാര്യം ഉറപ്പാണ്. അമ്മ സര്‍പ്പത്തിന്റെ ഒരു രൂപവും സര്‍പ്പക്കുഞ്ഞിന്റെ രൂപവും സര്‍പ്പത്തിന്റെയും മുട്ടയും സ്വര്‍ണത്തിലോ വെള്ളിയിലോ ഉണ്ടാക്കി നാഗര്‍ ക്ഷേത്രത്തിലോ, ശിവക്ഷേത്രത്തിലോ സമര്‍പ്പിക്കുകയും മുടങ്ങാതെ 18 ആയില്യപൂജ നടത്തുകയും ചെയ്താല്‍ സന്താനലബ്ധി ഉറപ്പാണ്.
കുടുംബഐശ്വര്യത്തിനും സര്‍പ്പപ്രീതിക്കും വേണ്ടി പുള്ളുവന്‍ പാട്ട് പാടിക്കുന്നതും നല്ലതാണ്. എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്ന സര്‍പ്പദേവതയെ മനുഷ്യന് ഭയമാണ്.നവഗ്രഹങ്ങള്‍ ഉള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും നാഗര്‍ ക്ഷേത്രങ്ങളില്‍ പാലഭിഷേകം, പാല്‍പ്പായസം, മഞ്ഞള്‍പ്പൊടി, മഞ്ഞപ്പട്ട്, കൂവിളത്തിന്‍മാല ചാര്‍ത്ത്, നാഗരൂപങ്ങള്‍ ആയില്യ പൂജയ്ക്ക് നല്‍കുകയും ചെയ്യുക എന്നിവ ചെയ്യുന്നത് വിഷമത, രോഗാവസ്ഥ തുടങ്ങിയ ദോഷങ്ങള്‍ക്കെല്ലാം പ്രധാന ദോഷപരിഹാരങ്ങളാണ് .