വിഘ്‌നങ്ങളോ? ഗണേശ ഭഗവാനെ പ്രീതിപ്പെടുത്തിയാൽ ഫലം നിശ്ചയം

സർവ്വ ദേവീദേവന്മാരുടെയും ഭാവങ്ങൾ ഗണപതിഭഗവാനിലുണ്ട്. തടസങ്ങളെ അകറ്റി നിർത്തി ഭക്തർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കാൻ ഗണപതി പ്രീതി ഉത്തമമാണ്.

author-image
Anagha Rajeev
New Update
as
Listen to this article
0.75x 1x 1.5x
00:00 / 00:00

വിഘ്‌നം അകറ്റാൻ വിഘ്‌നേശ്വരഭഗവാൻ തന്നെ. ഏതൊരു കാര്യം ആംരഭിക്കുന്നതിന് മുൻപും ഗണപതി ഭഗവാനെ ആരാധിച്ച്, പ്രാർത്ഥിച്ച് തുടങ്ങിയാൽ, കാര്യങ്ങൾ നന്നായി ഭവിക്കുന്നു. ഗൃഹാരംഭം, ഗൃഹപ്രവേശം, വിവാഹം, വിദ്യാരംഭം, തൊഴിൽ എന്നിവയ്‌ക്കെല്ലാം ആദ്യ ഗണപതിയെയാണ് പ്രീതി പെടുത്തുന്നത്. അത്രമേൽ പ്രധാന്യമാണ് ഹൈന്ദവ വിശ്വാസികൾ വിനായകന് കൽപ്പിക്കുന്നത്.

സർവ്വ ദേവീദേവന്മാരുടെയും ഭാവങ്ങൾ ഗണപതിഭഗവാനിലുണ്ട്. തടസങ്ങളെ അകറ്റി നിർത്തി ഭക്തർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കാൻ ഗണപതി പ്രീതി ഉത്തമമാണ്. ഭഗവാൻ വിനായകന്റെ അനുഗ്രഹം കൂടാതെ ഒന്നും വിജയത്തിലെത്തില്ല. ഗണപതി പ്രീതിയില്ലെങ്കിൽ ഒന്നും ശുഭകരമായി അവസാനിക്കില്ലെന്നത് പലർക്കും അനുഭവമുള്ള കാര്യമാണ്. കാര്യങ്ങളെല്ലാം അനുകൂലമാണെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ എന്ന പോലെ കാര്യതടസം അനുഭവപ്പെടുന്നവർക്കും എത്ര അദ്ധ്വാനിച്ചാലും കൈയിൽ നിന്ന് ചോർന്ന് പോയതുപോലെയുള്ള അവസ്ഥ അനുഭവിക്കുന്നവർക്കും അങ്ങനെ എന്ത് കഷ്ടതകളും കാര്യതടസവും നേരിടുന്നവർക്കും ഗണപതി പ്രീതിയിലൂടെ കാര്യസാധ്യം എളുപ്പമാകും.

ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താൻ:-

* ഗണപതി ഭഗവാനെ ആരാധിച്ചാൽ രാഹു, ശനിദോഷം ഉൾപ്പെടെ ഒഴിഞ്ഞ് കിട്ടുമെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ചകളിലും ചതുർത്ഥി ദിനങ്ങളിലും ഗണപതിയെ മുടങ്ങാതെ ഉപവസിക്കുകയാണ് ഗണപതി പ്രീതിയ്‌ക്കായി പ്രാഥമികമായി ചെയ്യേണ്ടത്. ഇന്നേ ദിവസം ഗണപതി ഹോമം നടത്തുന്നതും നാളികേരം ഉടയ്‌ക്കുന്നതും നല്ലതാണ്.
* ഒരു ബുധനാഴ്ച ആരംഭിച്ച് അടുത്ത 11 ദിനങ്ങളിലും തുടർച്ചയായി ‘ഓം നമോ വിഘ്‌ന ഹരായ ഗം ഗണപതയോ നമഃ’ എന്ന മന്ത്രം രുദ്രാക്ഷ ജപമാലയാൽ എണ്ണം പിടിച്ച് 108 ഉരു വീതം കിഴക്ക് ദർശനമായി തിരിഞ്ഞിരുന്ന് അതിപ്രഭാതത്തിൽ ജപിക്കുക. സർവ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസം.
* വീട്ടിലും വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കിൽ കഴിയുന്നതും മൂല ചേർത്ത് ഒരടിയെങ്കിലും വലുപ്പമുള്ള ഗണപതി ചിത്രം വെയ്‌ക്കുന്നത് ഗണപതിപ്രീതി ലഭിക്കാൻ ഉത്തമമാണ്.
* ജന്മനക്ഷത്രം തോറും ഗണപതി ഹോമം നടത്തുന്നതും പതിവായി ക്ലേശഹര സ്‌തോത്രം ജപിക്കുന്നതും വീടിന്റെ കന്നിമൂലയിൽ കറുകപ്പുല്ല് വളർത്തുന്നതും നല്ലതാണ്
* ഗണപതി ചിത്രത്തിന് മുൻപിൽ മധുരപദാർത്ഥങ്ങൾ വെച്ച് ഗണപതി സ്തുതികൾ ചൊല്ലുക. ദാരിദ്ര്യദഹനഗണപതി സ്‌തോത്രം, ഗണേശാഷ്ടകം, സങ്കടഹരഗണേശസ്‌തോത്രം ഇവ ജപിക്കുന്നത് നന്ന്.
* തടസ നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും വിനായകന് ചെയ്യുന്ന വിശേഷാൽ പൂജയാണ് നാരാങ്ങാമാല വഴിപാട്. 18 നാരങ്ങ കോർത്ത ഗണപതി ഭഗവാന് തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ചാർത്തുകയും മൂന്നാം ദിനം വഴിപാട് നടത്തുന്നയാളുടെ പേരും നാളും ചൊല്ലി വിഘ്‌നഹരസ്‌തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് വഴിപാട്. മനസിൽ വിചാരിക്കുന്ന ആഗ്രഹം സാധ്യമാക്കുന്നതിന് പ്രതിബന്ധമാകുന്ന തടസങ്ങളെ ഗണപതി ഇല്ലാതാക്കുമെന്നാണ് വിശ്വാസം.
* വിവാഹം പോലുള്ള മംഗള കർമ്മത്തിന് തടസം നേരിടുന്നവർക്ക് ഭഗവാന് മുക്കുറ്റി പുഷ്പാഞ്ജലി കഴിപ്പിക്കാവുന്നതാണ്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികൾ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അർച്ചന നടത്തുന്നതാണ് പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്താൽ പ്രധാനമായും വിവാഹ തടസം, കാര്യതടസം, ധന തടസം, വിദ്യാ തടസം, തൊഴിൽ തടസം എന്നിങ്ങനെ എത്ര വലിയ തടസവും ഒഴിവാക്കാവുന്നതാണ്.
* ഉദ്ദിഷ്ടകാര്യസാധ്യത്തിനും തടസം നിവാരണത്തിനും ഗണപതിയിക്ക് 41 ദിവസം കറുകമാല സമർപ്പിക്കാവുന്നതാണ്. 41-ാം ദിവസം വിശേഷാൽ അഷ്ടോത്തര പുഷ്പാഞ്ജലിയും ദീപാരാധനയും നടത്തണം.astrology news

Astrology News