ജ്യോതിഷത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് രാശിമാറ്റം. ഓരോ രാശിയുടെ നിശ്ചിത സമയത്ത് രാശിമാറാറുണ്ട്. അത്തരത്തിൽ സുപ്രധാനപ്പെട്ട രാശിമാറ്റങ്ങളാണ് ഓഗസ്റ്റ് മാസത്തിൽ നടക്കാനിരിക്കുന്നത്. ശനിയുടെ വക്രഗതി 12 രാശിയിലും സ്വാധീനം ചെലുത്താറുണ്ട്.ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.
നവംബർ 15 വരെ ഇത് നീണ്ടുനിൽക്കും. ഈ രാശിമാറ്റങ്ങൾ വമ്പൻ നേട്ടങ്ങൾ പന്ത്രണ്ട് രാശിക്കാർക്കും സമ്മാനിക്കും. ശനിയുടെ വിപരീത ചലനത്തിലൂടെ അടുത്ത നാല് മാസത്തേക്ക് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഇതിലൂടെ അവർക്ക് രാജാവിനെ പോലെ വാഴാനാവും. അത്തരത്തിൽ നേട്ടങ്ങളുണ്ടാവുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം
മേടം: ഈ രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് സ്വന്തമാക്കാനാവും. അടുത്ത നാല് മാസത്തേക്ക് ഇവരുടെ ജീവിതത്തിൽ സുവർണകാലമായിരിക്കും. എന്തുതൊട്ടാലും അത് പൊന്നായി മാറും. സർവ ഐശ്വര്യങ്ങളും ഇവർക്ക് ലഭിക്കും. മനസ്സിലെ ആഗ്രഹങ്ങളെല്ലാം മേടം രാശിക്കാർക്ക് പൂർത്തീകരിക്കാനാവും. ബിസിനസുകാരാണെങ്കിൽ ഇവർക്ക് വലിയ ലാഭം ലഭിക്കും കാരണം ഈ സമയം അവർക്ക് ശുഭകരമായിരിക്കും. ബിസിനസിൽ ലാഭം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. നിക്ഷേപങ്ങളും ഇവരുടെ ഖജനാവ് നിറയും. പുതിയ തൊഴിൽ ഓഫറുകളും നിങ്ങൾക്ക് ലഭിക്കും. കുടംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാവും. സന്തോഷം ജീവിതത്തിൽ നിറഞ്ഞുനിൽക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.