കർക്കടകത്തിൽ ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യാം

കർക്കിടത്തെ നേരിടാൻ, ഈ മാസത്തെ ദോഷഫലങ്ങൾ അകറ്റാൻ ഈ വഴിപാട് എത്ര തവണ വേണമെങ്കിലും ആരുടെ പേരിൽ വേണമെങ്കിലും നടത്താവുന്നതാണ്. ഇത് ചെയ്താൽ ഒരു വർഷം മുഴുവൻ അതിന്റ സദ്ഫലം നീണ്ടു നിൽക്കും. അതിന്റെ ഗുണഫലങ്ങൾ ലഭിയ്ക്കും.

author-image
Anagha Rajeev
New Update
siva
Listen to this article
0.75x 1x 1.5x
00:00 / 00:00

കർക്കടകം പൊതുവേ മഴയും രോഗദുരിതങ്ങളുമെല്ലാം ചേർന്ന മാസമാണെന്നാണ് വിശ്വാസം. ഇതിനാൽ ഈ മാസം പ്രാർഥനകളും രാമായണപാരായണവുമായി കഴിയ്ക്കുന്നവരുണ്ട്. ഈ മാസം ക്ഷേത്രദർശനം ഏറെ നല്ലതാണ്. പ്രത്യേകിച്ചും ശിവക്ഷേത്രത്തിൽ. ശിവൻ മൃത്യുവിനെ അകറ്റാൻ കഴിയുന്ന ഈശ്വരനാണ്. ശിവപ്രീതി ഈ പ്രത്യേക മാസം നേടുന്നതും നല്ലതാണ്.

ശിവക്ഷേത്രത്തിൽ കർക്കിടകമാസം ദർശനം നടത്തുന്നതിനൊപ്പം ചെയ്യേണ്ട ഒന്ന് രണ്ട് വഴിപാടുകൾ കൂടിയുണ്ട്. ഇവ ചെയ്യുന്നത് ഏറെ നല്ല ഗുണം പ്രദാനം ചെയ്യുന്നു. ശിവക്ഷേത്രത്തിൽ പോയി കർക്കിടകമാസം കഴിയും മുൻപേ ഇത് ചെയ്യുന്നതാണ് നല്ലത്. ഇത് ബില്വപത്ര പുഷ്പാഞ്ജലി, മ്യത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവയാണ്. ഇവ രണ്ടും ഒരുമിച്ച് ഒരേ സമയത്ത് തന്നെ നടത്തണം. എന്നാലേ ഗുണം ലഭിയ്ക്കൂ.

കർക്കിടത്തെ നേരിടാൻ, ഈ മാസത്തെ ദോഷഫലങ്ങൾ അകറ്റാൻ ഈ വഴിപാട് എത്ര തവണ വേണമെങ്കിലും ആരുടെ പേരിൽ വേണമെങ്കിലും നടത്താവുന്നതാണ്. ഇത് ചെയ്താൽ ഒരു വർഷം മുഴുവൻ അതിന്റ സദ്ഫലം നീണ്ടു നിൽക്കും. അതിന്റെ ഗുണഫലങ്ങൾ ലഭിയ്ക്കും. ഇത് രാവിലെ ചെയ്യുന്നതാണ് ഏറെ നല്ലതാണ്. രോഗദുരിതങ്ങൾ അനുഭവിയ്ക്കുന്നവർ ഇത് പ്ര്‌ത്യേകമായും ചെയ്യുക. ഇത്തരം ദുരിതങ്ങളിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കും. ഒരു വ്യക്തിയ്ക്ക് വേണ്ടിയോ ഒരു കുടുംബത്തിലെ എല്ലാവർക്കും വേണ്ടിയോ ഇത് നടത്താം.

ഈ രണ്ടു വഴിപാടുകൾ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. സർവൈശ്വര്യം ഫലമായി പറയുന്നു. ഈ പുഷ്പാഞ്ജലി ആയുരാരോഗ്യസൗഖ്യം നേടിത്തരാൻ ഏറെ നല്ലതാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയാണ് ഇത് നൽകുന്ന മറ്റൊരു ഗുണം. സമ്പത്സമൃദ്ധി നേടാൻ സാധിയ്ക്കും. ഇഷ്ടകാര്യലബ്ദി, ആഗ്രഹസിദ്ധി എന്നിങ്ങനെ ഈ രണ്ടു പുഷ്പാഞ്ജലികൾ ഒരുമിച്ച് നടത്തിയാൽ ലഭിയ്ക്കുന്ന ഫലം പലതാണ്. മനസിൽ ഭഗവാനെ പൂർണ തൃപ്തിയോടെ നടത്തുന്നതാണ് ഗുണം നൽകുന്നത്. ശിവൻ മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ഇതു ചെയ്യേണ്ടത്. ഇത് അടുത്ത വർഷത്തെ കർക്കിടകം വരെയുളള ശുഭഫലം നൽകുന്നു.

ഇതുപോലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ ഈ കർക്കിടത്തിൽ പോയി കാര്യസാധ്യത്തിന് വേണ്ടി ചെയ്യാവുന്ന വഴിപാടുണ്ട്. അതായത് വിഷ്ണുഭഗവാന്റെ അംശമായ ക്ഷേത്രത്തിൽ. ഇത് വ്യാഴാഴ്ച ചെയ്യണം. ഭഗവാന് നെയ് വിളക്ക് കഴിച്ച് ഭാഗ്യസൂക്താർച്ചന നടത്തുക. ഇത് ഇഷ്ടകാര്യസിദ്ധി നൽകാൻ ഏറെ നല്ലതാണ്. ആഗ്രഹിച്ച കാര്യം നടന്നു കിട്ടാൻ ഇതേറെ നല്ലതാണ്. വിവാഹ തടസം മാറാനും സന്താന ലബ്ധിയ്ക്കുമെല്ലാം ഇത് ചെയ്യുന്നത് ഏറെ നല്ലതാണ്. ഈ വഴിപാട് ചെയ്ത് പ്രാർത്ഥിച്ചാൽ കാര്യം നടന്നു കിട്ടും.

Astrology News