സൂര്യ കൃപയാൽ രാജയോഗം

സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗവും, സൂര്യ ശുക്ര സംയോഗത്താൽ ശുക്രാദിത്യ യോഗവും രൂപപ്പെടും. ഈ യോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും. ഇതിലൂടെ ചില രാശിയുടെ ഭാഗ്യം മിന്നിത്തിളങ്ങും.  ആ രാശികൾ ഏതൊക്കെ അറിയാം...

author-image
Anagha Rajeev
New Update
soorya
Listen to this article
0.75x 1x 1.5x
00:00 / 00:00

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ഈ മാസം 16 ന് കർക്കടകത്തിൽ പ്രവേശിക്കും. ഇവിടെ നേരത്തെ ശുക്രനും ബുധനുമുണ്ട്. ഈ ഗ്രഹങ്ങളുടെ സംയോഗം വളരെ നല്ല യോഗങ്ങൾ സൃഷ്ടിക്കും.

സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗവും, സൂര്യ ശുക്ര സംയോഗത്താൽ ശുക്രാദിത്യ യോഗവും രൂപപ്പെടും. ഈ യോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും. ഇതിലൂടെ ചില രാശിയുടെ ഭാഗ്യം മിന്നിത്തിളങ്ങും.  ആ രാശികൾ ഏതൊക്കെ അറിയാം...

കർക്കടകം: ഈ ഡബിൾ രാജയോഗം കർക്കടകം രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വർധിക്കും, വിവാഹ ജീവിതം നല്ലതായിരിക്കും, ആരോഗ്യം മികച്ചതാകും, അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരും.

കന്നി : ബുധാദിത്യ ശുക്രാദിത്യ രാജയോഗം ഇവർക്ക് നൽകും സൂപ്പർ നേട്ടങ്ങൾ. ഇത് ഇവരുടെ വരുമാന ലാഭ സ്ഥാനങ്ങളിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി മുൻപത്തേക്കാളും മികച്ചതാകും, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാകും, നിക്ഷേപത്തിലൂടെ ഈ സമയം വലിയ നേട്ടങ്ങൾ ലഭിക്കും.

തുലാം: ഈ രാശിക്കാർക്കും ഈ യോഗം വലിയ നേട്ടങ്ങൾ നൽകും.  ഈ യോഗം  ജോലി ബിസിനസ് ഭവനങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.

Astrology News