ജീവിതത്തിലെ ബുദ്ധിമുട്ടും തടസവും മാറുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം ഗണേശ ഉപാസനയാണ്. അതിന് സഹായിക്കുന്ന ധാരാളം ഗണേശ മന്ത്രങ്ങൾ ഉള്ളതിൽ സുപ്രധാനമായ ഒന്നാണ് ശ്രീ ഗണേശ നാമ അഷ്ടകം. വെറും 8 വരികൾ മാത്രമുള്ള ഒരു ഗണേശ മന്ത്രമാണിത്. എല്ലാ വിഘ്‌നങ്ങളും അകറ്റി സമ്പത്തും ഐശ്വര്യവും തന്ന് അനുഗ്രഹിക്കുന്ന ഈ നാമാഷ്ടകം ജീവിതത്തിലെ പ്രാരാബ്ധങ്ങൾ കാരണം ഒന്നിനും സമയം തികയാത്ത ഏതൊരാൾക്കും നിത്യജപത്തിന് തിരഞ്ഞെടുക്കാം. നിത്യജപത്തിന് പറ്റിയ ലളിതവും ശക്തിയേറിയതുമായ മന്ത്രമാണിത്.
ഈ നാമാഷ്ടകം ജപിക്കും മുൻപ് മഹാഗണപതിയുടെ ഒരു ധ്യാനശ്ലോകം ചൊല്ലി ആ രൂപം സങ്കല്പിച്ച് ഉറപ്പിക്കണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവരുമെന്ന് പൂര്‍ണ്ണമായും വിശ്വസിക്കണം. ഏതു കര്‍മ്മത്തിന്റെയും പൂർണ്ണതയ്ക്ക് ഗണേശനെ ആരാധിക്കാൻ ആര്‍ക്കും ഒരു വൈമുഖ്യവും കാണില്ല. അഷ്ടാദശപുരാണങ്ങളിലാണ് ഗണേശനാമാഷ്ടകം ഉപദേശിക്കപ്പെട്ടിരിക്കുന്നത്. ഭഗവാൻ മഹാവിഷ്ണുവാണ് ഈ മന്ത്രോപദേശം നൽകിയത്.
ഗണേശനാമാഷ്ടകം
ഓം ഗണേശായ നമഃ
ഓം ഏകദന്തായ നമഃ
ഓം ഹേരംബായ നമഃ
ഓം വിഘ്‌നായകായ നമഃ
ഓം ലംബോദരായ നമഃ
ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
ഓം ഗജവക്ത്രായ നമഃ
ഓം ഗുഹാഗ്രജായ നമഃ