സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ ത്രിതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ ദിവസം. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയത്രിതീയ. അക്ഷയ ത്രിതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങള്‍ ചെയ്താല്‍ ഇരട്ടിഫലം എന്നാണഅ വിശ്വാസം. ഈ ദിവസം ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമാണ്. മേയ് 10 വെള്ളിയാഴ്ചയാണ് 2024 ലെ അക്ഷയത്രിതീയ ദിനം.
ഈ ദിനത്തില്‍ മുഹൂര്‍ത്തം നോക്കാതെ ഏതു പ്രവൃത്തികള്‍ക്കും തുടക്കം കുറിക്കാം. ഹൈന്ദവ വിശ്വാസ പ്രകാരം ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വര്‍ഗത്തില്‍ നിന്നു ഭൂമിയില്‍ എത്തിയ ദിനമാണ് അക്ഷയത്രതീയ.
അക്ഷയത്രതീയ ദിനത്തില്‍ പുണ്യ കര്‍മ്മങ്ങള്‍ നടത്തുക. ദാന ധര്‍മ്മങ്ങള്‍ നടത്തുക, പിതൃതര്‍പ്പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങള്‍ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, പൂജ, ജപം എന്നിവയ നടത്തുക.
വിശന്നുവലഞ്ഞുവരുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ദാഹജലം നല്‍കുക, വസ്ത്രദാനം ചെയ്യുക, അതിഥികളെ സല്‍ക്കരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്‌നേഹവും ആത്മാര്‍ത്ഥതയും ഉള്ള വാക്കുകള്‍ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ ത്രതീയയില്‍ അനുഷ്ഠിക്കാം.
ഈ ദിവസം ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് തര്‍പ്പണം (കറുത്ത എള്ളും ജലവും) ചെയ്യുക. കുലദേവതയുടെ നാമം ജപിക്കുകയും വേണം.