ശിവ കടാക്ഷത്തിന് 14 ശിവ മന്ത്രങ്ങൾ ജപിക്കാം

ശിവഭഗവാന് പ്രധാനപ്പെട്ട ദിവസങ്ങളായ പ്രദോഷം, ഞായർ, തിങ്കൾ, തിരുവാതിര, ശിവരാത്രി തുടങ്ങിയ നാളുകളിൽ ഒന്നിൽ തുടങ്ങി 21 ദിവസം രാവിലെയും വൈകിട്ടും ഈ മന്ത്രങ്ങൾ ജപിക്കുന്നതാണ് നല്ലത്.

author-image
Vishnupriya
New Update
maha
Listen to this article
0.75x 1x 1.5x
00:00 / 00:00

ശരണം പ്രാപിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത പരമശിവനെ  ഭജിച്ചാൽ ഏതൊരു വിഷയത്തിനും പരിഹാരം ഉറപ്പാണ്. സർവ്വ സമ്പന്നനും ഒന്നും ഇല്ലാത്തവരും ഒരു പോലെ അനുഭവിക്കുന്ന പ്രശ്നമാണ് മന:സമാധാനക്കുറവ്. നിരന്തരം വന്നു കൊണ്ടിരിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും മന:ശാന്തി കൈവരിക്കാനും സഹായിക്കുന്ന 14 മന്ത്രങ്ങളുണ്ട്.

ഈ മന്ത്രങ്ങൾ പതിവായി ജപിക്കുന്നത് മനഃശാന്തി ലഭിക്കുന്നതിന് ഗുണകരമാണ്. ശിവഭഗവാന് പ്രധാനപ്പെട്ട ദിവസങ്ങളായ പ്രദോഷം, ഞായർ, തിങ്കൾ,
തിരുവാതിര, ശിവരാത്രി തുടങ്ങിയ നാളുകളിൽ ഒന്നിൽ തുടങ്ങി 21 ദിവസം രാവിലെയും വൈകിട്ടും ഈ മന്ത്രങ്ങൾ ജപിക്കുന്നതാണ് നല്ലത്. ദിവസവും മൂന്ന് പ്രാവശ്യം വീതമാണ് 14 മന്ത്രങ്ങളും ജപിക്കേണ്ടത്. ജപവേളയിൽ വെളുത്തവസ്ത്രം ധരിക്കുന്നതും നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും നല്ലതാണ്. 

ഇത് ജപിക്കുന്നതിന് യാതൊരു വ്രതനിഷ്ഠയും നിർബന്ധമില്ല. മന്ത്രോപദേശം ആവശ്യമില്ല. ശ്രദ്ധയോടെ തെറ്റുകൂടാതെ ചൊല്ലുക. പലവിധ ചിന്തകള്‍കൊണ്ട് മനസ്‌ അലങ്കോലപ്പെട്ട് ദുഃഖം അനുഭവിക്കുന്നവര്‍ക്ക് ഈ മന്ത്രജപം അത്ഭുതകരമായ ആശ്വാസം നല്കും.

14 ശിവ മന്ത്രങ്ങൾ 

ഓം പൂജ്യായ നമഃ
ഓം പരമേഷ്ഠിനേ നമഃ
ഓം നിരാമയായ നമഃ
ഓം ശുദ്ധബുദ്ധയേ നമഃ
ഓം വിശ്വായ നമഃ
ഓം ഭവായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം യതയേ നമഃ
ഓം പൂർവ്വജായ നമഃ
ഓം പരമാത്മനേ നമഃ
ഓം ജടിലായ നമഃ
ഓം മനസ്വിനേ നമഃ
ഓം കൈലാസപതയേ നമഃ
ഓം പ്രതിസര്യായ നമഃ

shiv manthra