ബ്ലൂ സ്‌കൈ വിട്ട് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി

കമ്പനി തന്നെയാണ് ഡോര്‍സിയുടെ പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു കമ്പനിയുടെ സ്ഥിരീകരണം. എന്നാല്‍ ഡോര്‍സിന്റെ പിന്മാറ്റത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

author-image
anumol ps
New Update
jack

ജാക്ക് ഡോര്‍സി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: ട്വിറ്റര്‍ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി ബ്ലൂ സ്‌കൈയുടെ ഡയറക്ടര്‍ ബോര്‍ഡ് വിട്ടു. ജാക്ക് ഡോര്‍സിയുടെ പുതിയ സംരംഭമാണ് ബ്ലൂ സ്‌കൈ. കമ്പനി തന്നെയാണ് ഡോര്‍സിയുടെ പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു കമ്പനിയുടെ സ്ഥിരീകരണം. എന്നാല്‍ ഡോര്‍സിന്റെ പിന്മാറ്റത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വികേന്ദ്രീകൃത സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പെടുന്ന ബ്ലൂ സ്‌കൈയുടെ സഹസ്ഥാപകനാണ് ജാക്ക് ഡോര്‍സി.

ഞായറാഴ്ച രാവിലെ വരെ കമ്പനിയുടെ വെബ്സൈറ്റില്‍ ഡോര്‍സിയെ ബോര്‍ഡ് അംഗമായി കാണിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ കമ്പനി അദ്ദേഹത്തിന്റെ വിടുതല്‍ സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി. ബ്ലൂ സ്‌കൈ പദ്ധതിയ്ക്ക് വേണ്ടി ഡോര്‍സി നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച കമ്പനി, അദ്ദേഹം ബോര്‍ഡ് അംഗത്വം വിട്ടതോടെ പുതിയ ബോര്‍ഡ് അംഗത്തെ തേടുകയാണെന്നും അറിയിച്ചു. 

2019 ല്‍ ട്വിറ്ററിന്റെ മേധാവി ആയിരിക്കുമ്പോഴാണ് ജാക്ക് ഡോര്‍സി ബ്ലൂ സ്‌കൈ പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ സാമ്പത്തിക പിന്തുണയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

കഴിഞ്ഞ വര്‍ഷംതന്നെ ഡോര്‍സി തന്റെ ബ്ലൂ സ്‌കൈ അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ മാത്രമേ അന്ന് വന്നുള്ളൂ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡോര്‍സി അന്ന് നീക്കം ചെയ്തിരുന്നു. എങ്കിലും ഇതുവരെ ബ്ലൂ സ്‌കൈയുടെ പ്രധാനമുഖമായി അറിയപ്പെട്ടിരുന്നത് ഡോര്‍സിയാണ്.

ട്വിറ്ററിന് പകരമായാണ് ജാക്ക് ഡോര്‍സി ബ്ലൂ സ്‌കൈ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്ലൂസ്‌കൈ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞിരുന്നു.

Jack Dorsey twitter founder blue sky