മോശം ഓവര്‍ റേറ്റ്; റിഷഭ് പന്തിന് ബിസിസിഐ വിലക്ക്

ല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് വിലക്ക്. വിലക്ക് മാത്രമല്ല താരത്തിന് 30  ലക്ഷം രൂപ പിഴയും ബിസിസിഐ ചുമത്തി.

author-image
Athira Kalarikkal
Updated On
New Update
rishab panth

Rishab Panth suspended for a match for maintaining slow over rate

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് വിലക്ക്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ മോശം ഓവര്‍ റേറ്റ് നിയമലംഘനത്തിന് ആണ് ഋഷഭ് പന്തിന് ഒരകു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിച്ചത്. വിലക്ക് മാത്രമല്ല താരത്തിന് 30  ലക്ഷം രൂപ പിഴയും ബിസിസിഐ ചുമത്തി.

മിനിമം ഓവര്‍ റേറ്റ് പെരുമാറ്റച്ചട്ടം മൂന്നാം തവണയാണ് താരം ലംഘിക്കുന്നത്. 17-ാം സീസണില്‍ ആദ്യമായാണ് ക്യാപ്റ്റനു തന്നെ വിലക്ക് കിട്ടുന്നത്. ഇംപാക്റ്റ് പ്ലെയര്‍ ഉള്‍പ്പെടെയുള്ള ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 12 ലക്ഷം അല്ലെങ്കില്‍ അവരുടെ മാച്ച് ഫീസിന്റെ 50 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. നാളെ നടക്കുന്ന ഐപിഎല്‍ മാച്ചിലാണ് പന്തിന് വിലക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ മാച്ച് റഫറിയുടെ വിധിയെ ചോദ്യം ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ് അപ്പീല്‍ നല്‍കി. 

 

rishab panth suspension ipl 2024