ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീണ് മമത ബാനർജി; നേരിയ പരിക്ക്, വീഡിയോ

ഹെലികോപ്ടറിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

author-image
Greeshma Rakesh
Updated On
New Update
mamta

mamata banerjee suffers minor fall while boarding helicopter in durgapur

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയ്ക്ക് വീണ്ടും പരിക്ക്.ഹെലികോപ്ടറിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ദുർഗാപൂരിൽ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത.

ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാൽ തെറ്റി വീഴുകയായിരുന്നു. വീഴ്ചയിൽ മമതയ്ക്ക് നേരിയ പരുക്ക് പറ്റിയതായാണ് വിവരം.തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ മമതയെ പിടിച്ചെഴുന്നേൽപിക്കുന്നതും വീഡിയോയിൽ കാണാം. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു.

 

 

West Bengal Mamata Banerjee