രേവണ്ണ 14വരെ റിമാന്‍ഡില്‍

ജാമ്യം നല്‍കിയാല്‍ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി

author-image
Sruthi
New Update
revanna

h d Revanna in judicial custody

Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി എച്ച് ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ രേവണ്ണയുടെ ജാമ്യാപേക്ഷ ബംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. ബലാത്സംഗം , തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളാണ് രേവണ്ണക്കെതിരെ ചുമത്തിയിരിക്കുന്നത്.കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് എച്ച്ഡി രേവണ്ണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. ഈ മാസം 14ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

 

h d Revanna