കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി. എൻഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ജില്ലാ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിച്ചത്. അതേസമയം ക്രൈം ബ്രാഞ്ചിന്റെ നീക്കത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ശക്തമായ എതിർത്തു.
മുംബൈ: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച രാത്രി മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇതിനെ ലോക്ക്ഡൗണ് എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്ഗ് നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള വ്യവസായ കേന്ദ്രത്തില് വന്തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് നേവ നദിക്കരയിലെ നേവ്സ്കയ മാനു ഫാക്ടുറ കെട്ടിടത്തിൽ തീപര്ന്നത്. കെട്ടിടത്തിനുള്ളില് കുടുങ്ങിയ നാല്പതോളം പേരെ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിച്ചു.