ജഗതി ശ്രീകുമാറിന് ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ്

കലാ- സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

author-image
anumol ps
New Update
jagathy sreekumar

ജഗതി ശ്രീകുമാറിന് ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് ഗവര്‍ണര്‍ ആനന്ദബോസ് സമ്മാനിക്കുന്നു 

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ്. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പുരസ്‌കാരം തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി സമ്മാനിച്ചു. കലാ- സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. 50,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് ദേശീയപുരസ്‌കാരം.

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജഗതി ശ്രീകുമാര്‍ സാംസ്‌കാരിക കേരളത്തിന്റെ, പ്രത്യേകിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണെന്ന് അദ്ദേഹം കീര്‍ത്തിപത്രത്തില്‍ പരാമര്‍ശിച്ചു.

ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍, മകന്‍ രാജ്കുമാര്‍, മരുമകള്‍ ശ്രീകല, ചെറുമക്കളായ ജഗന്‍രാജ്, അനുഗ്രഹ, ജൂനിയര്‍ പി.സി. ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരം കൈമാറിയത്.

jagathy sreekumar governor's award of excellence bengal governor