മാർ അത്തനേഷ്യസ് യോഹന്നാന്റെ ഖബറടക്കം തിരുവല്ലയിൽ

ഇതിനായി ഭൗതിക ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തീയതി വെള്ളിയാഴ്ച തീരുമാനിക്കും.

author-image
anumol ps
New Update
mar

മാർ അത്തനേഷ്യസ് യോഹന്നാൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹന്നാന്റെ ഖബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് നടത്തും. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സിനഡിന്റേതാണ് തീരുമാനം. എട്ടു മുതൽ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക. ഇതിനായി ഭൗതിക ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തീയതി വെള്ളിയാഴ്ച തീരുമാനിക്കും. ഭൗതിക ശരീരം വിട്ടുകിട്ടാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനും അമേരിക്കൻ അധികൃതരുമായി നടപടികൾ തുടങ്ങിയെന്ന് സിനഡ് അറിയിച്ചു. പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കുന്നത് വരെ താത്കാലിക ഭരണ ചുമതല ഒൻപത് അംഗ ബിഷപ്പ് കൗൺസിലിന് സിനഡ് കൈമാറി. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്‌കോപ്പ ഈ ബിഷപ്പ് കൗൺസിലിനെ നയിക്കും.

 

mar athanasius yohan